ആക്ഷന്‍ രംഗവുമായി മെഗാസ്റ്റാര്‍; ഷൈലോക്കിലെ പുതിയ പോസ്റ്റര്‍ പുറത്ത്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രം ഷൈലോക്കിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മീനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ രംഗം കാണിച്ചുകൊണ്ടുളള പുതിയൊരു പോസ്റ്ററാണിപ്പോള്‍ പുറത്തുവിട്ടത്. നേരത്തെ ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ രണ്ട് ടീസറുകള്‍ക്കും മികച്ച വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്.

ബിബിന്‍ ജോര്‍ജ്ജ്, ഹരീഷ് കണാരന്‍, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഷൈലോക്ക് നിര്‍മ്മിക്കുന്നത് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ്. ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച സിനിമ പിന്നീട് മാമാങ്കം റിലീസ് കാരണം മാറ്റിവെക്കുകയായിരുന്നു. മലയാളത്തിനൊപ്പം തമിഴില്‍ കുബേരന്‍ എന്ന പേരിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Top