പാർവതിക്കുള്ള മറുപടി . . ‘മാസ്റ്റർ പീസായി’ തന്നെ ഒടുവിൽ കൊടുത്ത് . . നടൻ മമ്മുട്ടി ! !

സബ സിനിമയിലെ സ്ത്രീവിരുദ്ധ നായക കഥാപാത്രത്തെ വിമര്‍ശിച്ച് മമ്മുട്ടിക്കെതിരെ രംഗത്ത് വന്ന പാര്‍വതിയും കൂട്ടുകാരും മാസ്റ്റര്‍ പീസ് കാണുക.

സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്ന പ്യൂണ്‍ കഥാപാത്രം നായികയോട് ‘ ഒരു ലുങ്കിയും ബ്‌ളൗസും ഉടുത്ത് വന്നാല്‍ മാഡത്തെ സഹകരിപ്പിക്കും’ എന്ന് പറയുന്ന ഒരു ഡയലോഗുണ്ട്.

ഇതിന് മറുപടിയായി പണ്ഡിറ്റിനെ ശാസിച്ച് സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് പറയുന്ന നായകനായ മമ്മുട്ടിയെയെങ്കിലും ഇനി പാര്‍വതി ‘കൊച്ചമ്മ’ അംഗീകരിക്കുമോ എന്ന ചോദ്യം സിനിമ കണ്ട മമ്മുട്ടി ആരാധകര്‍ ഇപ്പോള്‍ തന്നെ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

മാത്രമല്ല, ഐ.പി.എസ് ഓഫീസറുടെ റോളില്‍ അഭിനയിക്കുന്ന വരലക്ഷ്മി മോശമായ രൂപത്തില്‍ പ്രതികരിക്കുമ്പോള്‍ സ്ത്രീ ആയതിനാല്‍ ബഹുമാനിക്കുന്നുവെന്ന് കോളജ് അധ്യാപകനായി എത്തുന്ന മമ്മുട്ടി പറയുന്ന രംഗവും ശ്രദ്ധേയമാണ്.

ഈ രണ്ട് രംഗങ്ങള്‍ക്കും ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകളില്‍ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
25564904_2047968938768285_1024817598_n
നടി പാര്‍വതിയ്ക്കും സ്ത്രീപക്ഷവാദികള്‍ക്കുമെതിരായ മറുപടികൂടിയായാണ് ഈ ഡയലോഗുകളെ ആരാധകര്‍ നോക്കികാണുന്നത്.

സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്ത മമ്മുട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ വകവെച്ച് തരില്ലന്നാണ് അവരുടെ പക്ഷം.

ഇനി ഈ മമ്മുട്ടി സിനിമയെയും വിവാദത്തിലാക്കാന്‍ തല്‍പ്പരകക്ഷികള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അതിനുള്ള ‘വിഭവവും’ മാസ്റ്റര്‍ പീസിലുണ്ട്.

‘ മദേര്‍സ് കോളജില്‍ ആമ്പിള്ളേര്‍ കയറിയാല്‍ അവിടുത്തെ മൊത്തം സുറ്റുഡന്‍സും മദേര്‍സാകും ‘ എന്ന് വിദ്യാര്‍ത്ഥികളോട് സിനിമയില്‍ കാന്റീന്‍ നടത്തിപ്പുകാരനായി അഭിനയിക്കുന്ന പാഷാണം ഷാജി പറയുന്ന ഡയലോഗുണ്ട്.

സെന്‍സര്‍ ബോര്‍ഡ് കത്രിക വയ്ക്കാത്ത ഈ രംഗത്തെ വിവാദമാക്കി കത്രിക വയ്പ്പിക്കാന്‍ അഭിനവ ‘സ്ത്രീപക്ഷവാദികള്‍’ രംഗത്ത് വരുവാനുള്ള സാധ്യത എന്തായാലും തള്ളിക്കളയാന്‍ കഴിയില്ല.

സിനിമയെ സിനിമയായി കാണാന്‍ കഴിയാത്ത വനിതാ സിനിമാ പ്രവര്‍ത്തകര്‍ തന്നെ രംഗത്തുള്ളപ്പോള്‍ മറ്റു സ്ത്രീപക്ഷവാദികളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ എന്ന അഭിപ്രായവും പ്രേക്ഷകര്‍ക്കിടയില്‍ ശക്തമാണ്.
25564834_2047969975434848_1832018258_n
വേദിക എന്ന കോളജ് വിദ്യാര്‍ത്ഥിനിയുടെ മരണവും അതിനെ ചുറ്റിപ്പറ്റി പിന്നെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.

പരസ്പരം ശത്രുതയില്‍ പോരാടുന്ന രണ്ട് വിഭാഗം വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ക്കിടയിലേക്ക് കോളജ് അദ്ധ്യാപകനായ മമ്മുട്ടിയുടെ ‘എഡ്ഡി’ എന്ന കഥാപാത്രം എത്തുന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

സസ്‌പെന്‍സ് അവസാനം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതും ആക്ഷന്‍ ഹീറോയായി മമ്മുട്ടിയെ ചുറുചുറുക്കോടെ അവതരിപ്പിച്ചതും മാസ്റ്റര്‍ പീസിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളാണ്.

പുലിമുരുകനു ശേഷം ഉദയ കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രമാണ് മാസ്റ്റര്‍ പീസ്. അജയ് വാസുദേവ് ആണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം

റിപ്പോര്‍ട്ട് : ജ്യോതിലക്ഷ്മി മോഹന്‍

Top