രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി മമ്മൂട്ടി

pisharodi

യറാമിനെയും കുഞ്ചാക്കോ ബോബനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി ഒരുക്കിയ ചിത്രമാണ് പഞ്ചവര്‍ണതത്ത. ടെലിവിഷന്‍ ആങ്കറിങ് പെര്‍ഫോമന്‍സുകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പിഷാരടി. പഞ്ചവര്‍ണതത്തയ്ക്കു ശേഷം രമേഷ് പിഷാരടി മറ്റൊരു ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായെത്തുക എന്നാണ് റിപ്പോര്‍ട്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ചിത്രം നിര്‍മ്മിക്കും.

മമ്മൂട്ടിയുടെ ഒരു പിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം യാത്രയുടെ ഷൂട്ടിങ്ങിലാണ് അദ്ദേഹം ഇപ്പോള്‍. അതിനു ശേഷം മാമാങ്കത്തിന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ പൂര്‍ത്തീകരിക്കും. വൈശാഖിന്റെ രാജാ 2ഉം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Top