വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മമ്മൂട്ടി

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’ ക്യാംപെയ്ന്‍ ഏറ്റെടുത്ത് നടന്‍ മമ്മൂട്ടിയും. സ്വാതന്ത്ര്യ ദിനാത്തില്‍ കൊച്ചിയിലെ വീട്ടില്‍ മമ്മൂട്ടി ദേശീയ പതാക ഉയര്‍ത്തി.എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകളും നേര്‍ന്നു.

ആന്റോ ജോസഫ് അടക്കമുള്ള സുഹൃത്തുക്കളെയും ഫോട്ടോയില്‍ മമ്മൂട്ടിക്കൊപ്പം കാണാം. നടന്‍ മോഹന്‍ലാലും എല്ലാവര്‍ക്കും സ്വാതന്ത്രദിന ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

Top