പോലീസ് വേഷത്തിൽ ഷെയിൻ നിഗം ‘വേല’യുടെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് മമ്മൂട്ടി

ഷെയ്ൻ നിഗം ആദ്യമായി പൊലീസ് കഥാപാത്രമായി അഭിനയിക്കുന്ന സിനിമയാണ് ‘വേല’. ‘വേല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി അവതരിപ്പിച്ചു. നവാഗതനായ സഹാസ് ആണ് ‘വേല’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പോലീസ് വേഷത്തിലുള്ള ഷെയിൻ നിഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

‘ആര്‍ഡിഎക്സ്’ എന്ന ചിത്രമാണ് ഷെയ്ൻ നിഗത്തിന്റേതായി ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അലക്സ് ജെ പുളിക്കൽ ആണ് ‘ആര്‍ഡിഎക്സി’ന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കെവിൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Top