രഞ്ജിത്ത് ചിത്രം ‘ബിലാത്തിക്കഥ’യില്‍ മമ്മൂട്ടി അഥിതി താരമായി എത്തുന്നു

പുത്തന്‍ പണത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നു.

ബിലാത്തിക്കഥ എന്നു പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കും.

ബിലാത്തിക്കഥയില്‍ സൂപ്പര്‍ താരമായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സേതുവിന്റേതാണ് തിരക്കഥ.

മഹാസുബൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ബിലാത്തിക്കഥയില്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും അനു സിതാരയുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

ഇപ്പോള്‍ മമ്മൂട്ടി അഭിനയിക്കുന്ന അങ്കിളിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ബിലാത്തിക്കഥയ്ക്കായി ഇംഗ്ലണ്ടിലേക്ക് പറക്കുക.

 

Top