മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്‍പ്’ ടീസര്‍ പുറത്തിറങ്ങി

peranb

മ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രം പേരന്‍പിന്റെ ടീസര്‍ പുറത്തിറങ്ങി. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റിലീസിനായി ഏറെക്കാലമായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

തങ്ക മീങ്കല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ സാധന ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രം കണ്ട ഒരുപാട് തമിഴ് സെലിബ്രിറ്റികള്‍ ചിത്രത്തെ കുറിച്ചും മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ചും ഗംഭീര അഭിപ്രായം ആണ് പറഞ്ഞത്. പി സി ശ്രീറാം, സിദ്ധാര്‍ഥ്, സൂരി തുടങ്ങിയവര്‍ ഒക്കെ ഈ ചിത്രത്തെ കുറിച്ച് ട്വിറ്റര്‍ വഴി പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ ടീസറിന് ഗംഭീര വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

Top