മമ്മൂട്ടി ചിത്രം പതിനെട്ടാം പടി : അടുത്തവര്‍ഷം ഏപ്രില്‍ നാലിന് തിയറ്ററുകളിലെത്തും.

തിരക്കഥാകൃത്ത് എന്ന നിലയിലും നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാംപടി. മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി എത്തുന്ന ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ നാലിന് തിയേറ്ററുകളിലെത്തും.

പൃഥ്വിരാജും ടൊവിനോ തോമസും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന പതിനെട്ടാംപടിയുടെ പ്രധാന സവിശേഷത വമ്പന്‍ ആക്ഷനാണ്. കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. ബാഹുബലി 2, ഏഴാം അറിവ് പോലുള്ള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുള്ള താരമാണ് കെച്ച.

പതിനെട്ടാംപടിയുടെ ചിത്രീകരണത്തിനു ശേഷം 2019ല്‍ കുഞ്ഞാലി മരക്കാര്‍ ആരംഭിക്കാനാണ് ഓഗസ്റ്റ് സിനിമാസ് ഇപ്പോള്‍ പദ്ധതിയിടുന്നത്.

Top