മമ്മൂട്ടി നായകനാകുന്ന പരോളിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ്

parole

മ്മൂട്ടി നായകനായി എത്തുന്ന ചിത്രം പരോളിന് സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റ് നല്‍കി. രണ്ടാമതും ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ച സാഹചര്യത്തിലാണ് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റ് ലഭിച്ച വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ 5ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിലീസിന് തൊട്ടുമുന്‍പാണ് തിയതി മാറ്റുന്ന വിവരം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ചിത്രം ഒരു ദിവസം കൂടി വൈകി ഏപ്രില്‍ 6നാകും പ്രേക്ഷകരിലേക്കെത്തുക.

മാര്‍ച്ച് 31 ആയിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ് തിയതി. എന്നാല്‍ പിന്നീട് അത് ഏപ്രില്‍ 5ലേക്ക് നീട്ടി. പ്രമേയത്തിലും അവതരണത്തിലും ഒട്ടേറെ പ്രത്യേകതകളുള്ള പരോളിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പരസ്യചിത്ര സംവിധായകനായ ശരത്ത് സന്ദിത്താണ് പരോള്‍ സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ വിതരണം മലയാളത്തിലെ പ്രമുഖ ബാനറായ സെഞ്ച്വറി ഫിലിംസ് ഏറ്റെടുത്തു. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മിയ, ഇനിയ എന്നിവരാണ് നായികമാരായെത്തുന്നത്. ലാലു അലക്‌സ് ,സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, സൂധീര്‍ കരമന, ഇര്‍ഷാദ്, സോഹന്‍ സിനുലാല്‍, അരിസ്‌റ്റോ സുരേഷ്, അലന്‍സിയാര്‍ , സിജോയ് വര്‍ഗീസ്, വികെ പ്രകാശ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Top