mammootty – paravoor

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സഹായഹസ്തവുമായി നടന്‍ മമ്മൂട്ടി. അപകടത്തില്‍ പൊള്ളലേറ്റവര്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്ഥാപനത്തില്‍ നിന്നും മരുന്നുകള്‍ എത്തിക്കുമെന്ന് താരം അറിയിച്ചു. കമ്പനിയിലെ ജീവനക്കാര്‍ മരുന്നുമായി കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പൊള്ളലേറ്റ എല്ലാവര്‍ക്കും മരുന്നുകള്‍ സൗജന്യമായി ലഭിക്കുമെന്നും മമ്മൂട്ടി അറിയിച്ചു.

ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം ഏറെ ഹൃദയം തകര്‍ക്കുന്നതാണെന്ന് മമ്മൂട്ടി പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മമ്മൂട്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പൊള്ളലേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

Top