ലോക പഞ്ചഗുസ്തി ചാമ്പ്യനൊപ്പം പഞ്ച പിടിച്ച് മമ്മൂട്ടി; വൈറലായി വീഡിയോ

ലോക പഞ്ചഗുസ്തി ചാമ്പ്യനൊപ്പം പഞ്ച പിടിച്ച് മമ്മൂട്ടി. പഞ്ച ഗുസ്തി ചാമ്പ്യനായ ജോബി മാത്യുവിനോടാണ് മമ്മൂട്ടി പഞ്ച പിടിച്ചത്. എന്നാൽ അവസാനം ജോബിയുടെ കൈക്കരുത്തിനു മുന്നില്‍ മമ്മൂട്ടി തോല്‍വി സമ്മതിക്കുകയും ചെയ്തു. മത്സരത്തിനൊടുവില്‍ ജോബിയെ അഭിനന്ദിക്കാനും മമ്മൂട്ടി മറന്നില്ല. ഇതിനോടകം തന്നെ പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലാവുകയും ചെയ്തു.

24 വേള്‍ഡ് മെഡലുകള്‍ നേടിയ ഗുസ്തി ചാമ്പ്യനാണ് ജോബി മാത്യു. നോര്‍മല്‍ വിഭാഗത്തില്‍ 2008 ല്‍ സ്‌പെയിനില്‍ വെച്ചു ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ കൂടിയായിരുന്നു അദ്ദേഹം. 2012 ഭിന്ന ശേഷി വിഭാഗത്തിലും അദ്ദേഹം ലോക പഞ്ച ഗുസ്തി ചാമ്പ്യനായിരുന്നു.

കൂടതെ കഥ പറഞ്ഞ കഥ എന്ന സിനിമയിലും ജോബി അഭിനയിച്ചിട്ടുണ്ട്.

https://twitter.com/AAssariparambil/status/1198177024088559616

Top