എല്ലാവരും വോട്ട് ചെയ്യണം ; പി രാജീവിന് വിജയാശംസകളുമായി മമ്മൂട്ടി

കൊച്ചി : എറണാകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് വിജയാശംസകളുമായി നടന്‍ മമ്മൂട്ടി. എല്ലാവരും വോട്ട് ചെയ്യണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശം. അത് എല്ലാവരും വിനിയോഗിക്കണം. ആര്‍ക്കായാലും വോട്ട് ചെയ്യണം. വോട്ട് ചെയ്യാതിരിക്കുക എന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാതിരിക്കലാണെന്നും മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു. പ്രചരണത്തിനിടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയതായിരുന്നു പി രാജീവ്.

Top