മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടില്‍ പിറക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. 2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പോസ്റ്ററില്‍ കലിപ്പു ലുക്കിലാണ് മമ്മൂട്ടി.

ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം തമിഴ് നടന്‍ ജെയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഇരുവരേയും കൂടാതെ നെടുമുടി വേണു, വിജയരാഘവന്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരും എത്തുന്നു. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top