മമ്മൂട്ടി മുഴുനീള പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ബിജു മേനോനും

unda movie

മ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷൈജു ഖാലിദ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഉണ്ട’. കസബയ്ക്കു ശേഷം മമ്മൂട്ടി മുഴുനീള പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ബിജു മേനോനും എത്തുന്നുണ്ട്.

മമ്മൂട്ടിയും ബിജു മേനോനും ഒന്നിക്കുന്ന 13-ാമത്തെ ചിത്രം കൂടിയാണിത്. ഉണ്ടയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. പടയോട്ടം, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നീ ചിത്രങ്ങളാണ് ബിജു മേനോന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Top