ഭീഷ്മപര്‍വത്തിന്റെ ചിത്രീകരണം ആരംഭിച്ചു; ചിത്രത്തിൽ നദിയാ മൊയ്തുവും

മ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഭീഷ്മപര്‍വത്തിന്റെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. ചിത്രത്തിൽ മമ്മൂട്ടി 22ന് ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രത്തില്‍ നദിയാ മൊയ്തുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

2011ല്‍ ‘ഡബിള്‍സ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയോടൊപ്പം നദിയാ മൊയ്തു അവസാനമായി വേഷമിട്ടത്. ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത് കൊച്ചിയിലാണ്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും.

ദിലീഷ് പോത്തന്റെ സംവിധാന സഹായിയായ ദേവദത്തിന്റെ ആദ്യ തിരക്കഥയാണ് ഭീഷ്മപര്‍വം. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ.

Top