നെഗറ്റീവ് റോളില്‍ മമ്മൂക്ക: ഷൈലോക്കിന്റെ ചിത്രീകരണം അടുത്തയാഴ്ച്ച തുടങ്ങും

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു നാട് മുഴുവന്‍ ഷൈലോക്ക് എന്ന് വിളിക്കുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച്ച ആരംഭിക്കും.ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മീനയെത്തുന്ന സിനിമ കൂടിയാണ് ഷൈലോക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ വൈറല്‍ ആയിരുന്നു. ഷൈലോക്കില്‍ രാജ് കിരണും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍,ഹരിഷ് കണാരന്‍,ജോണ്‍ വിജയ്,ബിബിന്‍ ജോര്‍ജ്ജ്,ബൈജു സന്തോഷ്,എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. അനീഷ് അഹമ്മദും ബിബിന്‍ മോഹനും തിരക്കഥ ഒരുക്കുന്ന സിനിമയുടെ ലൊക്കേഷനുകള്‍ എറണാകുളവും കോയമ്പത്തൂരുമാണ് .

Top