Mammootty & Nayantara In Jeethu Joseph Movie

പുതിയ നിയമത്തിനുശേഷം നയന്‍താര വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഈ ഭാഗ്യജോടികളുടെ പുനഃസമാഗമം.

ഇത് അഞ്ചാം തവണയാണ് മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നത്. ജീത്തുവിന്റെ ദിലീപ്ചിത്രമായ ലൈഫ് ഒഫ് ജോസൂട്ടിയില്‍ അതിഥിതാരമായി നയന്‍താര അഭിനയിച്ചിരുന്നു.

പൃഥ്വിരാജ് നായകനാകുന്ന ഊഴമാണ് ജീത്തുവിന്റെ പുതിയ പ്രോജക്ട്. ഈ ചിത്രത്തിനും കാവ്യാമാധവന്‍ നായികയാകുന്ന സ്ത്രീപക്ഷ സിനിമയ്ക്കും ശേഷമേ ജീത്തു മമ്മൂട്ടി നയന്‍താര പ്രോജക്ടിലേക്ക് കടക്കൂ.

ഇതിന് മുമ്പ് മമ്മൂട്ടിയും നയന്‍താരയും അഭിനയിച്ച ദാസ്‌കര്‍ ദ റാസ്‌കലും സൂപ്പര്‍ ഹിറ്റായിരുന്നു.

Top