കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടി ചിത്രം ഷൈലോക്ക് നാളെ തിയേറ്ററുകളില്‍

മ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഷൈലോക്ക് നാളെ തിയേറ്ററിലെത്തും. ആരാധകരുടെ വലിയ കാത്തിരിപ്പിനാണ് നാളെ വിരാമമാകുന്നത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മീന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രം സംവിധാനം ചെയ്തത് അജയ് വാസുദേവാണ്. തിരക്കഥ ഒരുക്കിയത് നവാഗതരായ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചത്. ഇരുനൂറിലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Top