നിഗൂഢതകൾ നിറച്ച് ‘ഡോണ്ട് ​ഗോ’ സോം​ഗ്; റോഷാക്കിലെ വീഡിയോ ​ഗാനമെത്തി

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രം റോഷാക്കിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. അബുദാബിയിൽ നടന്ന വിജയാഘോഷത്തോട് അനുബന്ധിച്ചാണ് ​ഗാനം റിലീസ് ചെയ്തത്. ബാലൻ എന്ന കഥാപാത്രത്തിന്റെ മരണവും പിന്നിടുള്ള സംഭവ വികാസങ്ങളും ലൂക്ക് ആന്റണിയെ സംശയത്തിന്റെ നിഴലിൽ നോക്കുന്ന നാട്ടുകാരും എല്ലാം ഉൾപ്പെടുത്തിയാണ് ​ഗാനം തയ്യാറാക്കിയിരിക്കുന്നത്.

മിഥുൻ മുകുന്ദനാണ് ​ഗാനത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. എസ്എ ആണ് ​ഗാനം എഴുതിയിരിക്കുന്നത്. നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് ഒക്ടോബർ 7നാണ് തിയറ്ററുകളിൽ എത്തിയത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടുകയാണ്. ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ആദ്യ വാരാന്ത്യത്തിൽ കേരളത്തിൽ നിന്നു മാത്രം നേടിയത് 9.75 കോടിയാണ് റോഷാക്ക് നേടിയത്.

Top