റെക്കോഡുകള്‍ തൂത്തുവാരി മാമാങ്കം; ചൈനയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങി, കളക്ഷന്‍ 100 കോടി

റെക്കോഡുകള്‍ തൂത്തുവാരി മമ്മൂട്ടിയുടെ ബ്രന്മാണ്ഡ ചിത്രം മാമാങ്കം. റിലീസ് ചെയ്ത് എട്ടാം ദിവസം നൂറുകോടി ക്ലബ്ബില്‍ ഇടംപടിച്ചിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആണ് സിനിമയുടെ ആഗോള കളക്ഷന്‍ 100 കോടി പിന്നിട്ടതായി ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്. മാത്രമല്ല ചിത്രം ചൈനയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണിപ്പോള്‍. നേരത്തെ മമ്മൂട്ടിയുടെ ചിത്രം മധുരരാജയും നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു.

ഹോങ്കോങ് ആസ്ഥാനമായ വിതരണ കമ്പനി റെക്കോര്‍ഡ് വിലയ്ക്കാണ് മാമാങ്കത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയ്‌ക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനിടയിലും വിമര്‍ശനങ്ങള്‍ക്കിടിയിലുമാണ് മാമാങ്കം റെക്കോര്‍ഡ് സ്വന്തമാക്കിയത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

 

Happy To Announce That We Have Crossed World Wide Gross Collection Of 100 Crores… Thank You All :)#Mamangam

Posted by Mamangam on Friday, December 20, 2019

മാമാങ്കത്തില്‍ ജീവന്‍ വെടിഞ്ഞ ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്ന ‘പരാജയപ്പെട്ട’ ചാവേറിന്റെയും 12 വയസ്സുകാരന്‍ ചന്തുണ്ണിയുടേയും തലമുറകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

സംവിധായകന്‍ എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിതാര, ഇനിയ, മണിക്കുട്ടന്‍, പ്രാച്ചി തെഹ്ലാന്‍, സിദ്ധിഖ്, തരുണ്‍ അരോറ, മാല പാര്‍വ്വതി, സുരേഷ് കൃഷ്ണ, മേഘനാഥന്‍, മണികണ്ഠന്‍ ആചാരി, കവിയൂര്‍ പൊന്നമ്മ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി.

Top