ഇങ്ങനെയൊരു പൊലീസ് എല്ലാ ജില്ലകളിലുമുണ്ട് !

ണ്ണൂർ സ്ക്വാഡ് എന്ന മമ്മുട്ടി സിനിമ, കേരളത്തിലെ എസ്.പിമാരുടെ നേരിട്ട് കീഴിലുള്ള പൊലീസ് സ്ക്വാഡിന്റെ കഥയാണ് പറയുന്നത്. വളരെ വേഗത്തിൽ കേസ്‌ തെളിയിക്കുന്നതിൽ മിടുക്കരായ പൊലീസ്‌ ഉദ്യോഗസ്ഥരുടെ സംഘമായാണ്‌ കണ്ണൂർ സ്‌ക്വാഡിനെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. അവർ ഒരു കൊലപാതകക്കേസിലെ പ്രതികളെ തേടി നടത്തുന്ന യാത്രയാണ്‌ ഈ സിനിമ. നേരിട്ട്‌ കഥയിലേക്ക്‌ കടക്കാതെ വ്യത്യസ്തമായ ഒരു കഥപറച്ചലിലൂടെ എന്താണ്‌ ഈ സംഘമെന്ന്‌ പ്രേക്ഷകനെ ബോധ്യപ്പെടുത്തിയാണ്‌ സിനിമ മുന്നോട്ടു പോകുന്നത്. സിനിമയിൽ കണ്ടതിലും അപ്പുറമാണ് ഈ പൊലീസ് സംഘങ്ങൾ യഥാർത്ഥ ജീവിതത്തിൽ കാഴ്ചവച്ച പ്രകടനങ്ങൾ… (വീഡിയോ കാണുക)

Top