മാത്യു ദേവസിയായി മമ്മൂട്ടി, സ്ക്രീനിൽ ജ്യോതികയും; ‘കാതൽ’ പോസ്റ്റ് പ്രൊഡക്ഷൻ പുരോ​ഗമിക്കുന്നു

മീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമയാണ് കാതൽ. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധായകൻ ജിയോ ബേബി ഒരുക്കുന്ന ചിത്രത്തിൽ ജ്യോതികയാണ് നായികയായി എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ കാതലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുന്ന വിവരം ആരാധകരുമായി പങ്കുവയ്ക്കുകയാണ് മമ്മൂട്ടി കമ്പനി.

ജ്യോതികയും മമ്മൂട്ടിയും ഒന്നിച്ചുള്ള ഒരു ഷോട്ടിന്റെ ഫോട്ടോ പങ്കുവച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഈ കഥാപാത്രം മത്സരിക്കുന്നുമുണ്ട്.

2022 ഒക്ടോബർ 18നാണ് അഭ്യൂഹങ്ങൾക്ക് ഒടുവിൽ കാതൽ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. റോഷാക്കിന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം ആയിരുന്നു ആദ്യ ചിത്രം.

Top