മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ പുത്തന്‍ അപ്‌ഡേറ്റ്; അഞ്ച് ഭാഷകളിലായ് ചിത്രം റിലീസ് ചെയ്യും

പ്രേക്ഷക്രര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. ഫസ്റ്റ് പോസ്റ്റര്‍ റിലീസായപ്പോള്‍ മുതല്‍ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകള്‍ക്കായ് സിനിമാ പ്രേമികള്‍. ഭ്രമയുഗം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രൊഡക്ഷന്‍ ഹൗസ് ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് അറിയിച്ചു. ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂര്‍ത്തീകരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 2024ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഭ്രമയുഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ക്യാമ്പെയ്ന്‍ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഉടന്‍ ആരംഭിക്കും.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ബഹുഭാഷാ സിനിമയാണ് ‘ഭ്രമയുഗം’. സെപ്റ്റംബറില്‍ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ഉള്‍പ്പെടെയുള്ള മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളുടെ തുടര്‍ച്ചയായാണ് പ്രേക്ഷകര്‍ ‘ഭ്രമയുഗം’ത്തെ നോക്കിക്കാണുന്നത്.

ചക്രവര്‍ത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേര്‍ന്ന് നിര്‍മ്മിച്ച ‘ഭ്രമയുഗം’ത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം, ജോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍, ഷഫീഖ് മുഹമ്മദ് അലി എഡിറ്റര്‍, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: മെല്‍വി ജെ, പിആര്‍ഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top