മമ്മൂട്ടി നായകനായ ‘മാസ്റ്റര്‍പീസ്’ തമിഴിലും തെലുങ്കിലും എത്താന്‍ ഒരുങ്ങുന്നു

Masterpiece

മ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് തമിഴിലും തെലുങ്കിലും മൊഴിമാറ്റി റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. മാര്‍ച്ചിലാണ് തമിഴ്, തെലുങ്ക് പതിപ്പുകള്‍ തിയേറ്ററുകളിലെത്തിക്കുന്നതെന്ന് നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് അറിയിച്ചു.

ചിത്രത്തിന്റെ മലയാളം പതിപ്പ് ഇതിനോടകം തന്നെ 45 കോടിയോളം രൂപയുടെ കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിനു പുറമേ ജിസിസി സെന്ററുകളിലും മികച്ച പ്രകടനമാണ് മാസ്റ്റര്‍പീസിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ 3.5 കോടിയോളം രൂപയാണ് യുഎഇയില്‍ നിന്ന് മാത്രമായി മാസ്റ്റര്‍പീസ് നേടിയിരിക്കുന്നത്.

Top