മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് 40 കോടി ക്ലബിൽ , ലോകമൊട്ടാകെ 13000 ഷോകള്‍ പൂര്‍ത്തിയാക്കി

Masterpiece

ക്രിസ്മസ് റിലീസായി കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ മെഗാസ്റ്റാർ ചിത്രം 40 കോടി ക്ലബിൽ ഇടം നേടി.സിനിമയുടെ നിർമ്മാതാക്കളായ റോയൽ സിനിമാസ് ആണ് ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചത്.

ആഗോളതലത്തില്‍ 13,000 ഷോകള്‍ പൂര്‍ത്തിയാക്കിയതോടെയാണ് 40 കോടി ബോക്‌സ്ഓഫീസില്‍ നിന്നു നേടിയത്. കേരളത്തിൽ നിലവിൽ 103 കേന്ദ്രങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍പീസ് . സ്‌റ്റൈലിഷ് പ്രൊഫസറായായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്.ഉണ്ണി മുകുന്ദന്‍ , ഗോകുല്‍ സുരേഷ്‌ഗോപി , മക്ബൂല്‍ സല്‍മാന്‍ , വരലക്ഷ്മി , മുകേഷ് , സന്തോഷ് പണ്ഡിറ്റ് തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നത്.

Top