ഷര്‍ട്ടും ജീന്‍സും കൂളിങ് ഗ്ലാസും ധരിച്ച് മെഗസ്റ്റാര്‍ മുംബൈയില്‍; മാസ് എന്‍ട്രി വീഡിയോ

മാമാങ്കം സിനിമയുടെ പ്രമോഷനുവേണ്ടി മുംബൈയില്‍ എത്തിയ താരത്തിന്റെ വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്. ഷര്‍ട്ടും ജീന്‍സും കൂളിങ് ഗ്ലാസുമായി മായി മാസ് ലുക്കിലായിരുന്നു മമ്മൂട്ടി മുംബൈയില്‍ എത്തിയത്. മെഗാസ്റ്റാറിന്റെ തകര്‍പ്പന്‍ വീഡിയോ ആണിപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

സംവിധായകന്‍ എം. പത്മകുമാര്‍, രചയിതാവ് ശങ്കര്‍ രാമകൃഷ്ണന്‍, നിര്‍മാതാവ് വേണു കുന്നപ്പിള്ളി, നായിക പ്രാചി തെഹ്ലാന്‍ എന്നിവരും മമ്മൂട്ടിക്കൊപ്പം മുംബൈയില്‍ ഉണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി മാമാങ്കം ടീം കേരളത്തിനു പുറത്ത് പ്രമോഷനുമായി യാത്രയിലായിരുന്നു.

Top