പൊലീസ് വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ഉണ്ട ; ടൈറ്റില്‍ പോസ്റ്റര്‍ കാണാം

മ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉണ്ടയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കസബയ്ക്കു ശേഷം മമ്മൂട്ടി മുഴുനീള പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ബിജു മേനോനും എത്തുന്നുണ്ട്. മമ്മൂട്ടിയും ബിജു മേനോനും ഒന്നിക്കുന്ന 13ാമത്തെ ചിത്രം കൂടിയാണിത്. അനുരാഗ കരിക്കിന്‍വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെയും വടക്കേ ഇന്ത്യയിലാണ് നടക്കുക. മലയാളത്തില്‍ അത്ര പരിചിതമല്ലാത്ത മേക്കിംഗ് ചിത്രത്തിനായി പരീക്ഷിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

Top