ബിഗ് ബജറ്റിലൊരുങ്ങുന്ന മാമാങ്കത്തിന്റെ ചിത്രീകരണത്തിനിടയില്‍ മമ്മൂട്ടിക്ക് പരുക്ക്

mammootty

രാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മാമാങ്കത്തിന്റെ ഷൂട്ടിങിനിടയില്‍ മമ്മൂട്ടിക്ക് പരുക്ക്. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘടന രംഗത്തിനിടയിലായിരുന്നു താരത്തിന് പരുക്ക് പറ്റിയത്. പരുക്ക് സാരമുള്ളതല്ലെന്നും മമ്മുക്ക സുഖമായിരിക്കുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

മലയാളത്തിലെ തന്നെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന മാമാങ്കത്തില്‍ മമ്മൂട്ടി നാലു ഗെറ്റപ്പുകളിലാണ് എത്തുന്നത്. ഇതില്‍ 35 മിനിറ്റോളം നീളുന്ന ഒരു ഗെറ്റപ്പില്‍ മമ്മൂട്ടിയെത്തുന്നത് സ്‌ത്രൈണ ഭാവത്തിലാണ്. മംഗലാപുരത്ത് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് പുരോഗമിക്കകയാണ്.

സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായ ദേവദാസിയെ ഒരു ബോളിവുഡ് നടിയാണ് അവതരിപ്പിക്കുന്നത്. മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ച് നടിമാരില്‍ രണ്ട് പേര്‍ ബോളിവുഡില്‍ നിന്നും, മൂന്ന് പേര്‍ മലയാളത്തില്‍ നിന്നുമാണ്. 50 കോടിയോളം ചിലവു പ്രതീക്ഷിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മൊഴിമാറ്റും. മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും റിലീസ് ഉണ്ടാകും.

Top