മലയാളിയുടെ മെഗാസ്റ്റാറിനെ വീണ്ടും നായകനാക്കാനൊരുങ്ങി റാഫി-ഷാഫി കൂട്ടുകെട്ട്

rafi shafi mammootty

മികച്ച വിജയം നേടിയ ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി റാഫി-ഷാഫി കൂട്ടുകെട്ട് ഒരുക്കിയ മായാവി. ഈ കൂട്ടുകെട്ട് വീണ്ടും എത്താന്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാകുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ള ചിത്രമായിരിക്കും ഇത്. സിനിമയെ സംബന്ധിച്ചുള്ള പ്രാരംഭ ഘട്ട ചര്‍ച്ചകളെല്ലാം കഴിഞ്ഞതായും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് തിരക്കഥാകൃത്തു കൂടിയായ റാഫി വ്യക്തമാക്കുന്നത്. ദിലീപ് നായകനാകുന്ന ത്രിഡി ചിത്രമായ പ്രൊഫ. ഡിങ്കന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലാണ് റാഫി ഇപ്പോള്‍.

Top