മമ്മൂട്ടി- ജ്യോതിക ചിത്രം ‘കാതൽ’ പൂർത്തിയായി

മ്മൂട്ടി- ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാതൽ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. 34 ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങിനാണ് ഇന്ന് സമാപനം ആയിരിക്കുന്നത്. രണ്ട് ദിവസം മുൻപ് ജ്യോതികയും മമ്മൂട്ടിയും തങ്ങളുടെ ഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു.

ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയതിന് സിനിമയുമായി സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് മമ്മൂട്ടി കമ്പനി തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ആണ്. ജയറാം നായകനായി എത്തിയ ‘സീതാകല്യാണം’ എന്ന ചിത്രമായിരുന്നു ജ്യോതിക അവസാനം അഭിനയിച്ച മലയാള സിനിമ

മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. റോഷാക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാതലിനുണ്ട്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ ടോണി ബാബു, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, കോ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ.

അതേസമയം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെ മത്സര വിഭാഗത്തിലേക്ക് നന്‍പകല്‍ നേരത്ത് മയക്കം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Top