മാത്തനും അപ്പുവും കലക്കി ; വിവാദങ്ങളെ അതിജീവിച്ച് മികച്ച കളക്ഷന്‍ നേടി ‘മായാനദി’

mayanadhi film

മ്മൂട്ടി നായകനായ മാസ്റ്റര്‍പീസും, ജയസൂര്യ നായകനായ ‘ആട് 2’ വും, ടൊവിനോ നായകനായ ‘മായാനദി’യുമെല്ലാം തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്. ജയസൂര്യയുടെ ‘ആട് 2’ കളക്ഷന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം തന്നെയാണ് കരസ്ഥമാക്കിയിരിക്കുന്നത്.

എന്നാല്‍, ഐശ്വര്യയും ടൊവിനോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മായാനദി’ വിവാദമായിട്ടായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. നടി പാര്‍വതിയെ സപ്പോര്‍ട്ടു ചെയ്ത റിമ മായാനദിയുടെ സംവിധായകന്‍ ആഷിഖ് അബുവിന്റെ ഭാര്യയാണെന്നതായിരുന്നു മായാനദിയെ വിവാദത്തിലേക്ക് തള്ളി വിട്ടത്.

ആദ്യ ദിവസങ്ങളില്‍ വലിയ തിരക്കൊന്നും ഇല്ലായിരുന്നുവെങ്കിലും പിന്നീട് തിയേറ്ററിലേയ്ക്ക് ജനം ഇടിച്ചു കയറുകയായിരുന്നു. കൊച്ചി മള്‍ട്ടിപ്ലക്‌സിലും മികച്ച റിപ്പോര്‍ട്ടാണ് ‘മായാനദി’ നേടിയത്.

സിനിമ റിലീസായി 16 ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 50 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ കളക്ഷനില്‍ ‘മായാനദി’ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Top