മമ്മൂട്ടിയുടെ നായികയായി മാസ്റ്റര്‍പീസില്‍ ദിവ്യാ പിള്ള എത്തുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഉദയകൃഷ്ണ ടീമൊരുക്കുന്ന മാസ്റ്റര്‍ പീസില്‍ അയാള്‍ ഞാനല്ല, ഊഴം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മറുനാടന്‍ മലയാളി ദിവ്യാപിള്ള നായികയായി എത്തുന്നു.

പ്രൊഫസറായ എഡ്വേര്‍ഡ്ലി വിംഗ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി മാസ്റ്റര്‍പീസില്‍ അവസരിപ്പിക്കുന്നത്.

നായകനും,നായികയും തമ്മിലുള്ള ബന്ധം സസ്‌പെന്‍സാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍പറയുന്നത്‌.

സിനിമയുടെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.

വരലക്ഷ്മി ശരത് കുമാര്‍, പൂനം ബജ്‌വ, മഹിമാ നമ്പ്യാര്‍ മുകേഷ്, കലാഭവന്‍ ഷാജോണ്‍, മക്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, ദിവ്യദര്‍ശന്‍, സന്തോഷ് പണ്ഡിറ്റ്, സാജു നവോദയ, വിജയകുമാര്‍ തുടങ്ങിയ വലിയ ഒരു താരനിര തന്നെ മാസ്റ്റര്‍ പീസില്‍ അണിനിരക്കുന്നുണ്ട്.

റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മ്മിക്കുന്ന മാസ്റ്റര്‍ പീസിന്റെ രചന നിര്‍വഹിക്കുന്നത് ഉദയകൃഷ്ണയാണ്. ഉദയകൃഷ്ണയുടെ വിതരണകമ്പനിയായ യു.കെ.സ്റ്റുഡിയോസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

Top