ഗൂഗിളിന്റെ മികച്ച നടന്മാരില്‍ മലയാളത്തിന്റെ മെഗാസ്റ്റാറും; മമ്മൂക്ക പട്ടികയില്‍ മൂന്നാമത്

mammootty-actor

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഇക്കയെന്നും മെഗാസ്റ്റാറെന്നും ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന മമ്മൂട്ടി. കയ്‌പ്പേറിയ അനുഭവങ്ങളെയൊക്കെ തരണം ചെയ്ത് സ്വന്തം പ്രയത്‌നത്തിലൂടെ മലയാള സിനിമയിലെ താര രാജാവ് എന്ന സ്ഥാനത്തേക്ക് ഉയര്‍ന്നു വന്ന നടനാണ് മമ്മൂട്ടി. എപ്പോഴും ചെറുപ്പം നിലനിര്‍ത്തുന്ന നടനാണ് മമ്മൂക്ക എന്നാണ് പൊതുവെ പറയുന്നത്.

ഇപ്പോള്‍ ഗൂഗിളിലെ മികച്ച നടന്‍മാരില്‍ മെഗാസ്റ്റാറും ഇടംപിടിച്ചിരിക്കുകയാണ്. മികച്ച നടന്‍മാരില്‍ മൂന്നാംസ്ഥാനത്താണ് മമ്മൂക്കയുള്ളത്. ഐ.എം.ഡി.ബി ലിസ്റ്റ് പ്രകാരമാണ് മമ്മൂക്കയ്ക്ക് ഈ നേട്ടം ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച നടന്‍മാരെ തിരയുമ്പോഴാണ് റോബര്‍ഡ് ഡി നീറോ, അല്‍പാച്ചീനോ എന്നിവര്‍ക്ക് പിന്നാലെയായി മമ്മൂട്ടിയുടെ പേരും വരുന്നത്. വോട്ടിംഗും റേറ്റിങ്ങുമൊക്കെ അടിസ്ഥാനമാക്കിയാണ് ഈ ലിസ്റ്റ് തയ്യാറാക്കുന്നത്. ഏത് സമയത്തും മാറിമറിഞ്ഞേക്കാവുന്ന കാര്യമാണെങ്കില്‍ക്കൂടിയും ആരാധകര്‍ക്ക് ഇതാഘോഷമാണ്.

വളര്‍ന്നുവരുന്ന പുതിയ സംവിധായകരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ ഏറെ മുന്നിലാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും അദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്. കഥാപാത്രത്തെ അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള ഈ നടന്റെ കഴിവുകൊണ്ടുതന്നെയാണ് പേരന്‍പും യാത്രയും പ്രേക്ഷകര്‍ നിറഞ്ഞ മനസോടെ സ്വീകരിച്ചതും. കരിയറില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് അദ്ദേഹം ഓരോ തവണയും എത്തിയത്. പുരസ്‌കാരനേട്ടം കൊണ്ട് മാത്രമല്ല അഭിനയമികവ് കൂടി പരിഗണിച്ചാണ് അദ്ദേഹത്തിന് മികച്ച നടന്‍ എന്ന വിശേഷണം നല്‍കുന്നതെന്നാണ് ആരാധകരുടെ ഭാഷ്യം.

Top