മമ്മൂട്ടി ചിത്രം ‘ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

മ്മൂട്ടി ചിത്രം ‘ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. സോണി ലിവിലൂടെ മാര്‍ച്ച് 15 മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. സോണി ലിവ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മാസമായി മാറിയിരിക്കുകയാണ് ഫെബ്രുവരി. മൂന്ന് റിലീസുകള്‍ അതില്‍ മൂന്നും സൂപ്പര്‍ഹിറ്റ്. ബോക്‌സ് ഓഫീസില്‍ മൂന്ന് ചിത്രങ്ങളും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ‘പ്രേമലു’, ‘ഭ്രമയുഗം’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഈ മൂന്ന് ചിത്രങ്ങളെയും കോര്‍ത്ത് ‘പ്രേമയുഗംബോയ്‌സ്’ എന്ന പേരും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയമാണ്.

‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.ഫെബ്രുവരി 15 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തില്‍ 60 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തിരിക്കുന്നത്. സിനിമ ഇതിനകം തമിഴ്നാട്ടിലെ ഓള്‍ ടൈം മലയാളം ഗ്രോസേഴ്സില്‍ (മലയാളം വേര്‍ഷന്‍) അഞ്ചാം സ്ഥാനം നേടി കഴിഞ്ഞു. രണ്ട് കോടിയിലധികം രൂപയാണ് സിനിമ തമിഴ്നാട്ടില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത്.

Top