മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധര്‍വ്വനിലെ പുതിയ ഗാനം പുറത്ത്

മ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വനിലെ പുതിയ ഗാനം പുറത്തിറങ്ങി.

ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വ്വനില്‍ പുതുമുഖം വന്ദിതയാണ് നായികയായി എത്തുന്നത്. രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ് സിദ്ദിഖ്, സലിം കുമാര്‍ , ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ശ്രീലക്ഷ്മി ,ശങ്കര്‍ രാജ് ,സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ .പി .ആര്‍ .ഒ മഞ്ജു ഗോപിനാഥ്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം.

Top