mammootty film puthen panam releasing before one day

മ്മൂട്ടി-രഞ്ജിത്ത് ചിത്രം പുത്തന്‍ പണം ഏപ്രില്‍ 12ന് തിയേറ്ററുകളിലെത്തും.

ഏപ്രില്‍ 13ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ദുഃഖ വെള്ളി, പെസഹാ വ്യാഴം എന്നീ വിശേഷ ദിവസങ്ങള്‍ പ്രമാണിച്ച് ഒരു ദിവസം മുമ്പേ തിയേറ്ററുകളിലെത്തും.

ത്രീ കളര്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇനിയ, ഷീലു എബ്രഹാം എന്നിവര്‍ നായികമാരായെത്തും.സിദ്ദിഖ്, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സ്വരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

നിത്യാനന്ദ ഷേണായി എന്ന വ്യവസായിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കാസര്‍കോഡ് നിന്ന് കൊച്ചിയിലേക്കുള്ള നിത്യാനന്ദ ഷേണായിയുടെ യാത്രയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Top