മമ്മൂട്ടി ചിത്രം ഉണ്ട; സെക്കന്റ് മേക്കിങ് വീഡിയോ പുറത്ത് വിട്ടു

മ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രീകരണസ്ഥലത്തെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ‘ഉണ്ട’. ഹര്‍ഷാദിന്റേതാണ് തിരക്കഥ. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

Top