അബ്രഹാം മുന്നേറുന്നു;പ്രേക്ഷക പ്രതികരണത്തിന് നന്ദി അറിയിച്ച് മമ്മൂട്ടി

mam

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകനായ ഷാജി പാടൂര്‍ സംവിധാനം ചെയ്ത സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുള്‍ ഷോയാണ്. കുടുംബപ്രേക്ഷകരെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന സ്‌റ്റൈലിഷ് ത്രില്ലറാണ് സിനിമയെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

ഈ വേളയില്‍ പ്രേക്ഷക പ്രതികരണങ്ങള്‍ക്ക് നന്ദി അറിയിക്കുകയാണ് മമ്മൂട്ടി. അബ്രഹാമിന്റെ മികച്ച പ്രതികരണങ്ങളില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ ചിത്രം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. അന്‍സന്‍ പോള്‍, കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സിജോയ് വര്‍ഗീസ്, യോഗ് ജെപി, ശ്യാമപ്രസാദ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top