‘പ്രളയം അവസാനിച്ചു, ഇനി പ്രളയത്തിനു ശേഷം’; ഞാനും കൂടെയുണ്ടെന്ന് മമ്മൂട്ടി

mammootty

കേരളത്തില്‍ ഒരു പ്രകൃതി ദുരന്തം അവസാനിച്ചിരിക്കുകയാണ്. പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിനുശേഷം ചെയ്യേണ്ട കാര്യങ്ങളെന്തെന്ന് വ്യക്തമാക്കുകയാണ് നടന്‍ മമ്മൂട്ടി. തന്റെ ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി വിവരങ്ങള്‍ പങ്കുവെച്ചത്. പ്രളയത്തില്‍ അവരുടെ ജീവന്‍ രക്ഷിക്കാനെടുത്ത അതേ മനസ്‌കത ഇനിയും അവരോട് കാണിക്കണം. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാന്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്നും മമ്മൂട്ടി പറയുന്നു.

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ഇനി പകര്‍ച്ച വ്യാധികള്‍ എന്ന ദുരന്തത്തിലേക്ക് നമ്മള്‍ പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നും സംഭവിക്കില്ലെന്നും നമ്മള്‍ ഒറ്റക്കെട്ടോടെ നില്‍ക്കണമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Top