മമ്മൂട്ടിയും ദുല്‍ഖറിനും പിന്നാലെ വാഹന കമ്പവുമായി മകള്‍ മറിയംഅമീറയും

മ്മൂട്ടിയും ദുല്‍ഖറിനും പിന്നാലെ വാഹന കമ്പവുമായി മകള്‍ മറിയംഅമീറയും. കൂളിങ്ങ് ഗ്ലാസുകളും ആഡംബര കാറുകളും മമ്മൂട്ടിക്ക് വീക്ക്‌നെസ്സാണ്. ഏതൊരു പുതിയ മോഡല്‍ ഇറങ്ങിയാലും മമ്മൂട്ടി ആദ്യം അത് കരസ്ഥമാക്കും. ഇപ്പോള്‍ മകനായ ദുല്‍ഖര്‍ സല്‍മാനും വാഹനങ്ങളോട് താല്പര്യമുണ്ട്. ദുല്‍ഖറിന് ഇഷ്ടം ആഡംബര കാറുകളോടും ബൈക്കുകളുമാണ്. ഇപ്പോള്‍ രണ്ടുപേരുടെയും പാരമ്പര്യം പിന്തുടര്‍ന്ന് ദുല്‍ഖറിന്റെ മകള്‍ മറിയവും കാര്‍ ക്രേസിന് പിറകെ തന്നെയാണ് എന്നുള്ള സൂചന നല്‍കുകയാണ് ദുല്‍ഖര്‍.

തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് മകള്‍ മറിയം കാറില്‍ ഇരിക്കുന്ന ചിത്രം പങ്കു വെച്ചത്. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.

Top