തന്റെ സ്വപ്‌നം മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രം; ഈ നിര്‍മ്മാതാവ് പറയുന്നു

തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷെബിന്‍ ബക്കര്‍ തന്റെ ഒരു ആഗ്രഹം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സ്വപ്നം ചിത്രം എന്നത് മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ഒരു ചിത്രമാണെന്നാണ് ബക്കര്‍ പറയുന്നത്.

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിര്‍മ്മാതാവാണ് ഷെബിന്‍ ബക്കര്‍. മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചുള്ള ഒരു സിനിമക്കായി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഹിറ്റ് സിനിമകളുമായി മമ്മൂട്ടി മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ അന്യഭാഷകളിലായി ദുല്‍ഖറും തിരക്കിലാണ്.

ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റെ ഏറ്റവുമടുത്ത് റിലീസായ മലയാള ചിത്രം. മാമാങ്കം, ഗാനഗന്ധര്‍വ്വന്‍, ഷൈലോക്ക് തുടങ്ങിയവയാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.

Top