മമ്മൂക്ക ഹാപ്പി ബര്‍ത്ത്‌ഡേക്ക് വിളിച്ചില്ല, കുഞ്ഞാരാധികയുടെ തേങ്ങൽ;പിണങ്ങല്ലേ എന്ന് മമ്മൂക്ക

മ്മൂക്ക തന്നെ ഹാപ്പി ബര്‍ത്ത്‌ഡേക്ക് വിളിച്ചില്ല എന്ന് പരാതി പറഞ്ഞ് തേങ്ങലോടെ കുഞ്ഞാരാധിക. മമ്മൂക്കയുടെ അടുത്ത് പോകണമെന്നും മമ്മൂക്ക തന്നെ ഹാപ്പി ബര്‍ത്ത്‌ഡേ ആയിട്ട് വിളിച്ചില്ല എന്നും പറഞ്ഞുകൊണ്ടാണ് ആരാധികയുടെ കരച്ചിൽ.

മമ്മൂക്കയുടെ വീട്ടിൽ കൊണ്ടുപോകാം എന്നും മമ്മൂക്കായെ കാണാം എന്നുമെല്ലാം കുഞ്ഞിനോട് പിതാവ് വീഡിയോ ദൃശ്യങ്ങളിൽ തന്നെ മറുപടി പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്ന വീഡിയോ മമ്മൂട്ടി തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെ ഷെയർ ചെയ്‌തിട്ടുണ്ട്. പിണങ്ങല്ലേ.. എന്താണ് മോളുടെ പേര്? എന്നാണ് വീഡിയോക്കൊപ്പം മമ്മൂട്ടി ചേർത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ അറുപത്തി ഒൻപതാം പിറന്നാൾ. സിനിമ ലോകവും ആരാധകരും പ്രിയപ്പെട്ട മമ്മൂക്കയുടെ പിറന്നാൾ ദിനം ആഘോഷത്തോടെയാണ് വരവേറ്റതും.

പിണങ്ങല്ലേ , എന്താ മോൾടെ പേര് ?

Posted by Mammootty on Tuesday, September 8, 2020

മമ്മൂക്കയുടെ പ്രിയപ്പെട്ട ആരാധികക്ക് ഉടൻ തന്നെ അദ്ദേഹത്തെ കാണാൻ ആകട്ടെ എന്ന് ആശംസിക്കാം.

Top