മാസ് ലുക്കില്‍ മമ്മൂട്ടി; ഷൈലോക്കിലെ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍

മ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രം ഷൈലോക്കിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. സംവിധായകന്‍ അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടിയാണിത്.

മീനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ തമിഴ് നടന്‍ രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഗുഡ്‌വിൽ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഒരുക്കിയത് നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ്. ഛായാഗ്രഹണം രണദിവ് ആണ്. സംഗീതം ഗോപി സുന്ദര്‍. തമിഴിലും മലയാളത്തിലും കൂടിയാകും ചിത്രം പുറത്തിറങ്ങുന്നത്.

Top