മഹാമനസ്സിന് അഭിനന്ദനം അറിയിച്ചുകൊണ്ട് മെഗാസ്റ്റാറിന്റെ വിളിയെത്തി

സ്വന്തം കടയില്‍ വില്‍പ്പനയ്ക്കായി വച്ചിരുന്ന വസ്ത്രങ്ങളെല്ലാം ചാക്കില്‍ കെട്ടി ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കിയ കച്ചവടക്കാരന്‍ നൗഷാദിനെ ആരും മറന്നുകാണില്ല. ഇപ്പോഴിതാ നൗഷാദിനെത്തേടി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിളിയെത്തി. നല്ലൊരു ദിവസമായിട്ട് വളരെ നല്ലൊരു കാര്യമാണ് ചെയ്തതെന്നും ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ അല്ലാഹുവിനെ മുന്‍നിര്‍ത്തിയാണ് ഇതെല്ലാം ചെയ്തതെന്നായിരുന്നു നൗഷാദിന്റെ മറുപടി.

നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് വസ്ത്രം ശേഖരിക്കാന്‍ ഇറങ്ങിയവരെ തന്റെ കടയിലേക്ക് ക്ഷണിച്ച് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കില്‍ നിറച്ചു നല്‍കിയ നൗഷാദ് നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രശസ്തനായത്.

Top