സോഹന്‍ സീനുലാലിന്റെ ചിത്രത്തില്‍ കുള്ളനായി മമ്മൂട്ടി

mammootty-actor

ന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ ചെയ്യാത്ത വേഷത്തിനായി തയ്യാറെടുത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി. ആദ്യമായി ഒരു കുള്ളന്റെ വേഷം ചെയ്യാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടി. പ്രശസ്ത നടനായ സോഹന്‍ സീനുലാല്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഡബിള്‍സ് എന്ന മമ്മൂട്ടി ചിത്രമൊരുക്കി ഏഴു വര്‍ഷം മുന്‍പാണ് സോഹന്‍ സീനുലാല്‍ സംവിധായകനായി അരങ്ങേറിയത്.

മഹേഷ് നാരായണന്‍ ചിത്രം ടേക്ക് ഓഫ് രചിച്ച പ്രശസ്തനായ പി വി ഷാജികുമാര്‍ ആണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി-സോഹന്‍ സീനുലാല്‍ ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. പേരന്‍പ്, യാത്ര എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ അന്യഭാഷാ ചിത്രങ്ങള്‍.

Top