ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ മമ്മൂട്ടി

mammootty

നുരാഗ കരിക്കിന്‍ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. ചിത്രത്തില്‍ മമ്മൂട്ടി ഒരു സാധാരണ സബ്ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് എത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രം ഒരു ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറാണ്. മമ്മൂട്ടിയുടെ കരിയറിലെ മറ്റു പൊലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വേഷമായിരിക്കും ഇത്.

നക്‌സലേറ്റ് പ്രദേശത്തെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന ഒരു കൂട്ടം പൊലീസ് യൂണിറ്റിനെ ചുറ്റിപ്പറ്റിയാണ് കഥയുടെ പോക്ക്. ചണ്ഡീഗഢിലും ഝാര്‍ഖണ്ടിലുമായിരിക്കും ചിത്രീകരണം നടക്കുക.

ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജാക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ ലിയോ ലോപ്‌സ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് സംഗീതം. ശ്യാം കൗശലാണ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍. 2019 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Top