‘ഏജന്റ’ ചിത്രീകരണം; മമ്മൂട്ടി ഹംഗറിയിലെത്തി

തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ ചിത്രീകരണത്തിനായി മെഗാ സ്റ്റാര്‍ മമ്മൂട്ടി ഹംഗറിയില്‍ എത്തി. മമ്മൂട്ടിയുടെ ഇന്‍ട്രൊ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിക്കുക. ഹംഗറിയില്‍ അഞ്ചു ദിവസമാണ് മമ്മൂട്ടിയൂടെ ഷൂട്ട്.

നാഗാര്‍ജുന – അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് താരം വാങ്ങുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മെഗാസ്റ്റാര്‍ അഭിനയിക്കുന്ന ഏജന്റിന്റെ ഇന്ത്യയിലെ ചിത്രീകരണം കശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. ഹിപ്‌ഹോപ്പ് തമിഴയാണ് സംഗീതം. എഡിറ്റിങ് നവീന്‍ നൂലി.

സാക്ഷി വിദ്യയാണ് നായിക. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് എകെ എന്റര്‍ടെയ്ന്‍മെന്റ്‌സും സുരേന്ദര്‍ സിനിമയും ചേര്‍ന്നാണ്. ‘ഏജന്റിന്റെ’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തില്‍ നവംബര്‍ അഞ്ചിന് മമ്മൂട്ടി ജോയിന്‍ ചെയ്യും. പളനിയാണ് പ്രധാന ലൊക്കേഷന്‍.

Top