ക്ഷമിക്കണം, ഞാനറിഞ്ഞതല്ല; ജൂറി ചെയര്‍മാനോട് മാപ്പ് ചോദിച്ച് മമ്മൂട്ടി

പേരന്‍പിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിക്കാത്തതിനെതിരെ ആരാധകര്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ ജൂറി ചെയര്‍മാന്‍ രാഹുല്‍ രാവെയ്ലിനോട് ക്ഷമ ചോദിച്ച് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് ക്ഷമാപണം നടത്തിയത്.

‘ക്ഷമിക്കണം. അതേപ്പറ്റി എനിക്കൊരു അറിവുമില്ല. എന്നാലും സംഭവിച്ചതിന്റെ പേരില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു,’ മമ്മൂട്ടി കുറിക്കുന്നു. പ്രതിഷേധം കനത്തതോടെ ചെയര്‍മാന്‍ വിശദീകരണ കുറിപ്പുമായി രംഗത്തെത്തി. ചിത്രം പ്രാദേശിക പാനല്‍ തള്ളിയത് കൊണ്ടാണ് ദേശീയ പാനലില്‍ എത്താത്തത് എന്നായിരുന്നു വിശദീകരണം.

Top