മമ്മൂട്ടിയുടെ നായികയായായി അനുഷ്‌ക ഷെട്ടി മലയാളത്തിലേയ്ക്ക് അരങ്ങേറുന്നുവെന്ന് !

ANUSHKA

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക അനുഷ്‌ക ഷെട്ടി മലയാളത്തിലേയ്ക്ക് എത്താന്‍ ഒരുങ്ങുന്നതായി സൂചന. മമ്മൂട്ടിയുടെ നായികയായായി പരോള്‍ സംവിധായകന്‍ ശരത് സന്ദിതിന്റെ അടുത്ത ചിത്രത്തിലാണ് അനുഷ്‌ക എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.

പരോള്‍ ഒരുക്കുന്നതിന് മുമ്പ് ചെയ്യാന്‍ തീരുമാനിച്ച വലിയ പ്രോജക്ടായിരുന്നു ഇതെന്നും താരങ്ങളുടെ ഡേറ്റിന്റെ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവയ്‌ക്കേണ്ടി വന്നതാണെന്നും ശരത് പറഞ്ഞു. എതായാലും ബാഹുബലിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അനുഷ്‌കയുടെ മലയാളത്തിലേക്കുളള അരങ്ങേറ്റം ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

Top