ജാനമ്മ ഡേവിഡില്‍ മമ്മൂട്ടിയും കാളിദാസ് ജയറാമും ഒന്നിക്കുന്നു

kalidas

പൂമരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം ഇനി അഭിനയിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം. പുതുമുഖ സംവിധായകന്‍ രാം ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനമ്മ ഡേവിഡ് എന്നാണ് ചിത്രത്തിന്റെ പേര്. പ്രശസ്ത നടി മീന ആയിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആയെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണ് എന്നാണ് വിവരം. ചിത്രം അടുത്ത വര്‍ഷം ചിത്രീകരണമാരംഭിക്കും.

ബിജിപാല്‍ സംഗീതം നല്‍കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കാന്‍ പോകുന്നത് പ്രശസ്ത ക്യാമറാമാന്‍ ആയ എം ജെ രാധാകൃഷ്ണന്‍ ആയിരിക്കും. ഒരു കുടുംബ കഥ ആയിരിക്കും ഈ ചിത്രം പറയാന്‍ പോകുന്നത് എന്നാണ് സൂചന. സേതു സംവിധാനം ചെയ്ത കുട്ടനാടന്‍ ബ്ലോഗ് ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തും.

Top